BidVertiser

Tuesday, July 6, 2010

അമ്പലംകാവ് അമ്പലത്തില്‍ നാളെ പ്രസാദഊട്ട്

നാളെ ബുധനാഴ്ച അമ്പലംകാവ് അമ്പലത്തില്‍ പ്രതിഷ്ഠദീനം,മുറജപം തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നു .തുടര്‍ന്ന്
ദേവിയുടെ പ്രസാദഊട്ട് നടത്തുന്നു .ആയിരത്തില്‍ പരം ഭക്തജനങ്ങള്‍ പ്രസാദ ഊട്ടിനു വരുമെന്നാണ്
കണക്കാക്കുന്നത് .

ചരമം

കമലാകരന്‍ നായര്‍ അന്ധരിച്ചു
മുന്‍ അമ്പലകാവ് കോമരം ആയിരുന്ന മടശ്ശേരി കമലാകരന്‍ നായര്‍ അന്ധരിച്ചു . കുറച്ചുനാളായി വയ്യാതെ കിടപ്പിലായിരുന്നു . ഇന്നലെ പാമ്പാടി ഐവര് മഠത്തില് സംസ്കാരം നടന്നു .

Monday, June 28, 2010

ആല്‍തറ പുതുക്കിപണീയുന്നു

അമ്പലംകാവ് അമ്പലത്തിലെ മുന്‍ഭാഗത്തുള്ള ആല്‍തറ പുതുക്കിപണീയുന്നു . അമ്പലത്തിന്റെ നടക്കിലേക്ക് തള്ളിനിക്കുന്നത് ധോഷമാനെന്നു പ്രശ്നത്തില്‍ പറഞ്ഞിരുന്നു .ഇപ്പോള്‍ ആല്‍തറയുടെ വലിപ്പം കുറച്ചു നടയിലേക്കു തള്ളി നില്‍ക്കുന്നത് ഒഴിവാക്കിയാണ് ആല്‍തറ പണിയുന്നത് .ആല്‍തറയുടെ ഉയരവും കുറക്കുന്നുണ്ട് .

Wednesday, June 23, 2010

അമ്പലംകാവ് ലോക കപ്പ്‌ ആവേശത്തില്‍






ലോക് കപ്പ്‌ ആവേശത്തിലാണ് അമ്പലംകാവ് ഇപ്പോള്‍ .വിവിധ രാജ്യക്കാരുടെ ആരാധകര്‍ eവിടെ ഉണ്ട് .കൂടുതല്‍ ആരാധകര്‍ ബ്രസിലിനും അര്‍ജെന്റിനക്കുമാണ് .ഇറ്റലി, ഇംഗ്ലണ്ട്, പോര്ടുഗല്‍ ,സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ ആരാധകരും ഇവിടെ ഉണ്ട് . ചൂടുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സര്‍വസാധാരണമാണ് .വായനശാലയില്‍ എല്ലാ കളികളും വെക്കുന്നുണ്ട് .

Monday, June 7, 2010

(നീലന്‍ ) ജോസ് കിണറ്റില്‍ വീണു മരിച്ചു

അടാട്ട് ‍: . അടാട്ട് ചുങ്കത്ത് ജോസ്(55) മരിച്ചു .കിണര്‍ വൃത്തിയാക്കിയ ശേഷം തിരിച്ചു കയറുമ്പോള്‍ വഴുതി വീണാണ് മരിച്ചത് . അടാട്ട് ചിറ്റിലപ്പിള്ളി ജോണ്‍സന്റെ വീട്ടിലെ കിണറ്റിലാണ് അപകടമുണ്ടായത്. കൈവഴുതി വീണ ജോസിന്റെ തലയേ്ക്കറ്റ പരിക്കാണ് മരണ കാരണം. തൃശ്ശൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മരിച്ചിരുന്നു.അടാട്ട് കാരുടെ മനസ്സില്‍ എന്നും ഓര്‍മയില്‍ നില്‍ക്കുന്ന ഒരു കഥാപാത്രമായിരുന്നു പരേതന്‍ .

Tuesday, June 1, 2010

ചരമം

നാരായണന്‍ നായര്‍
അടാട്ട്: ആമ്പലംകാവ് വെളിത്തേടത്ത് നാരായണന്‍ നായര്‍ (അപ്പുകുട്ടന്‍ 86) അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു

രാമന്‍നായര്‍
ആമ്പലങ്കാവ് വെയോരെ രാമന്‍നായര്‍(97) അന്തരിച്ചു. ഭാര്യ : പരേതയായ വെളുത്താട്ടില്‍ സരസ്വതിഅമ്മ. മക്കള്‍ : രാമചന്ദ്രന്‍ (ബി.എസ്.എന്‍.എല്‍.), വിജയന്‍ (കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എകൈ്‌സസ്), പരേതനായ ഉണ്ണികൃഷ്ണന്‍. മരുമക്കള്‍ : ഉഷ, സുമന്‍, ലത.

Monday, May 24, 2010

ചില പൂരം ചിത്രങ്ങള്‍




പൂരം പൂര്‍വാധികം ഭംഗിയായി ഇക്കൊല്ലവും ആഘോഷിച്ചു . കനത്ത ചൂട് കാരണം പകല്‍ അല്പം തിരക്കു
കുറവായിരുന്നു .എങ്കിലും ചൂട് കുറഞ്ഞതോടെ തിരക്കു വര്‍ധിച്ചു . ദീപാരാധന കഴിഞ്ഞു വെടികെട്ടിനും നല്ല തിരക്കു അനുഭവപെട്ടു.പകല്‍ പൂരത്തിന് ശേഷം കുന്നുംപുറം വിഭാഗത്തിന്‍റെ നടന്കലരൂപങ്ങള്‍, ശിങ്ങരി മേളം
എന്നിവ അവതരിപ്പിച്ചു . കരുവാന്‍ കുടുംബങ്ങള്ളുടെ പഞ്ഞവദ്യതോടുകൂടി താലം വരവും നടന്നു .ഇക്കൊല്ലം
ഉടലാക്കാവില്‍ നിന്നും ഒരു വീട്ടുകാരുടെ വഴിപാടായി ഒരു പൂരം എഴുന്നള്ളിച്ചു കൊണ്ടുവന്നിരുന്നു .









































അമ്പലംകാവില്‍ കരുണാനിധി ഫാന്‍സ്‌ അസോസിയേഷന്‍

പൂരം ദിവസം അമ്പലംകാവിലെ യുവജന വിഭാഗത്തിന്‍റെ വസ്ത്ര ധാരണത്തില്‍ നിന്നും ....
മധ്യവയസ്കനായ ഒരു യുവാവിനെയും ചിത്രത്തില്‍ കാണാം .


Friday, March 12, 2010

അടാട്ടിനു അഭിമാനമായി ഗോപാലന്‍


അടാട്ടിനു അഭിമാനമായി ഗോപാലന്‍ ,
നിരവധി വര്‍ഷങ്ങളായി നാടക സിനിമ രംഗത്ത് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ഗോപാലന് ഈ വര്‍ഷത്തെ Mahindra Excellence in Theatre Awards ലെ മികച്ച നടനുള്ള അവാര്‍ഡ്‌ ലഭിച്ചു.ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും വന്നിട്ടുള്ള നാടകങ്ങളില്‍ നിന്നുമാണ് സെലക്ട്‌ ചെയ്യുന്നത്.സ്പിനാല്‍ കോഡ് എന്നാ നാടകത്തിലെ അഭിനയതിന്നാണ് ഗോപാലന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഈ നാടകത്തിനു മൊത്തം ഏഴ് അവാര്‍ഡുകള്‍ ലഭിച്ചു .
ഗോപാലന് അഭിനന്ദനങ്ങള്‍ .