Monday, November 23, 2009

പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന നടപാത

അമ്പലംകാവ് അമ്പലത്തില്‍ നടപാത കൃഷ്ണ ശില വിരിച്ചുകൊണ്ടിരിക്കുന്നു .

അയ്യപ്പന്‍ വിളക്ക് ആഘോഷിച്ചു

അയ്യപ്പ സേവ സംഘത്തിന്‍റെ അയ്യപ്പന്‍ വിളക്ക് വിപുലമായ പരിപാടികളോടെ നവംബര്‍ ഇരുപതിഒന്നിനു ആഘോഷിച്ചു . ഉച്ചതിരുഞ്ഞു പെയ്ത മഴ അല്പം ആശംഗ വരുതിയെങ്ങിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയായിരുന്നു .അയ്യപ്പന്‍ വിളക്ക് ചിത്രങ്ങള്‍ സഹിതം വരും ദിവസങ്ങളില്‍


Thursday, November 12, 2009

അമ്പലംകാവില്‍ കൃഷ്ണശീല

അമ്പലംകാവ് അമ്പലത്തിലെ നടപാത കൃഷ്ണശീല വിരിക്കുന്ന പണി ത്വരിതഗതിയില്‍ നടക്കുന്നു .
നടപാത പൂര്‍ത്തിയാകുന്നതോടെ അമ്പലം ഒന്നുകൂടി ഭംഗി വെക്കുന്നു .പ്രശ്നത്തില്‍ കണ്ടിരുന്ന ചില ദോഷങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് പണികള്‍ നടത്തുന്നത് .തമിഴ്നാട്ടില്‍ നിന്നും വന്നിട്ടുള്ള പണിക്കരാണ് .

Friday, November 6, 2009

ലഹരിയുടെ ഒരു കിരണം

ഇതു അടാട്ട് കള്ള് ഷാപ്പ് . പഴയ കള്ളിന്‍റെ ഗുണം ഇല്ലെങ്ങിലും കുടിയന്മാര്‍ക്ക് കുറവൊന്നും ഇല്ല .

Wednesday, October 28, 2009

അയ്യപ്പന്‍ വിളക്ക് നവംബര്‍ ഇരുപത്തി ഒന്നിന്

അടാട്ട് അയ്യപ്പ സേവ സംഘത്തിന്‍റെ അയ്യപ്പന്‍ വിളക്ക് നവംബര്‍ ഇരുപത്തി ഒന്നിന് ശിവ വിഷ്ണു ക്ഷേത്ര മൈതാനത്ത് പൂര്‍വാധികം ഭംഗിയായി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു .

അമ്പലംകാവ് ഫരീദാബാദ് ആകുന്നുവോ ?

കുറച്ചു കാലമായി അമ്പലംകാവില്‍ എവിടെയും കുറികളാണ്.ഞായറാഴ്ച ദിവസമാണ് കൂടുതല്‍ കുറീകളുള്ളത്.ആലിന്‍ ചുവട്ടില്‍ തന്നെ നാല്‌ കുറീകളളുണ്ട്. അമ്പലത്തിലുമുണ്ട് കുറി . ചെക്കെപറബീല്
അനേകം കുറികള്‍ വേറെ . എല്ലാം ചങ്ങാതികുറീകളാണ്.ഭൂരിപക്ഷം കുറികളും വിജയകരമായി നടക്കുന്നു .
ഒട്ടനവധി പേര്‍ ഇതില്‍ ചേരുന്നുണ്ട് .

Thursday, October 22, 2009

ജോണ്‍സന്‍ ഹോസ്പിറ്റലില്‍

പെട്ടി ഓട്ടോ ജോണ്‍സന്‍ രണ്ടു ദിവസമായി ഹോസ്പിറ്റലില്‍ ആണ് .പനിയും മേല് വേധനയുമാണ്. അസുഖം കുറഞ്ഞു കൊണ്ടിരിക്കുന്നു .

പൂണോതത് രാജന്‍ പുതിയവീട്ടിലേക്ക്

പൂണോതത് രാജന്‍റെ പുതിയ വീടിന്‍റെ ഗൃഹപ്രവേശം ഇന്നലെ ആയിരുന്നു . മുള്ളൂരിലാണ് പുതിയ വീട് പണിതിരിക്കുന്നത് . രാജന്‍ ഒരു മുള്ളൂക്കാരനകുന്നു .

Monday, October 19, 2009

പുതിയ മുഖം

അമ്പലംകാവിനു ചെറിയ ചില മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു . സെന്‍ററീലെ ഷോപ്പുകളുടെ മുകളിലത്തെ നിലയില്‍ ഒരു തുണിക്കട ആരംഭിച്ചിട്ടുണ്ട് . മതിലകത്ത് മണികണ്‍ഠന്‍െറ അളിയന്‍ രാധാകൃഷ്ണന്‍െറതാണ്
ഈ ഷോപ്പ് .ഡ്രൈ ക്ലീനിംഗ് , അയെണീഗ് മുതലായവ ഇവിടെ തുടങ്ങിയിട്ടുണ്ട് .


ഒരു പരദൂഷണം

രാമന്‍ ദീപാവലിക്ക് നാട്ടില്‍ വന്നിട്ട് ആരും കണ്ടിലത്രേ . വളരെ തിരക്ക് പിടിച്ച ഷെഡ്യൂള്‍ ആയിരുന്നു എന്നാണ്
അവന്‍ പറഞ്ഞത്‌ . അഞ്ചു ദിവസത്തെ ലീവ് ഉണ്ടായിരുന്നുള്ളു . ഒരു ദിവസം മധുവിന്‍റെ ഒപ്പം
ഹോസ്പിറ്റലില്‍ . 2 ദിവസം പോയ്യയില്‍ (രാമന്‍റെ ഭാര്യ വീട് ). പിന്നെ രണ്ടു ദിവസം ചില ചെറു യാത്രകള്‍ .
ചുരുക്കം പറഞ്ഞാല്‍ ആളെ നാട്ടില്‍ കണ്ടിട്ടില്ല . കല്യാണത്തിന് മുന്പേ അവന്‍ ഇങ്ങനെ ആയാല്‍ കല്യാണത്തിന് ശേഷം അവന്‍ എങ്ങനെ ആകും എന്നാണ് പിന്നാമ്പുറ സംസാരം.

Friday, October 16, 2009

കോള്‍പാടത്തു തലയെടുപ്പോടെ

ആക്കററാന്‍ കോള്‍പടവിലേക്ക് പോകുന്ന വഴിയില്‍ നില്ക്കുന്ന ആല്മരം .പാടത്തു പണിയെടുക്കുന്നവര്‍ക്ക്
അല്പം വിശ്രമിക്കാനും മറ്റും ഈ ആല്‍മരം ഉപകരിക്കുന്നു

Wednesday, October 14, 2009

അന്യമായികൊണ്ടിരിക്കുന്ന പുള്ളുവന്‍ പാട്ട്

ഒരു കാലത്ത്‌ നമ്മുടെ വീടുകളില്‍ വന്നു പാടിയിരുന്ന പുള്ളുവന്‍ പാട്ട് ഇന്നു നാട്ടില്‍ നിന്നും അപ്രത്യക്ഷമായി . വരും തലമുറയ്ക്ക് ഇതു കേട്ട് കേള്‍വി മാത്രമാകും . ആയില്യമകംദിനത്തില്‍ അമ്പലകാവ് അമ്പലത്തില്‍ നടന്ന പുള്ളുവന്‍ പാട്ടില്‍ നിന്നും .

Monday, October 12, 2009

മുറിക്കുന്നതിനു മുന്‍പ്
കൊടിമരം കൊണ്ടുവരാനായി കാട്ടിലെത്തിയപ്പോള്‍

വിദ്യാരംഭ ദിനത്തില്‍നിന്നു

വിദ്യാരംഭ ദിനത്തില്‍ സംഗീത അദ്ധ്യാപിക വാസന നാരായണന്‍റെ വീട്ടില്‍ സംഗീതത്തിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങില്‍ നിന്നു ചില ചിത്രങ്ങള്‍

Thursday, August 20, 2009

കുറുപ്പ് വീണ്ട്ടും ഒരു അച്ഛനായി

കുറുപ്പ് വീണ്ട്ടും ഒരു അച്ഛനായി. പെണ്‍കുട്ടിയാണ്.പ്രസവ വിവരം അറിഞ്ഞപ്പോള്‍ ബോംബ് പ്രതികരിച്ചത് ഇങ്ങനെയാണ് " തന്നെ ഇനി ചീട്ടുകളിയുടെ ഭാഗത്ത് കണ്ടുപോകരുത് . രണ്ടു പെണ്‍കുട്ടികളുടെ അച്ഛനായ താന്‍
ഇങ്ങനെ കളിച്ചു നടക്കരുത് , കുറേകൂടി ഉത്തരവാദിത്തം കാട്ടണം ".

അമ്പലംകാവില്‍ സെപ്റ്റംബര്‍ നാലിന് കൊടിമരം എത്തും

അമ്പലംകാവ് അമ്പലത്തില്‍ സെപ്റ്റംബര്‍ നാലിന് കൊടിമരം എത്തും . സെപ്റ്റംബര്‍ മൂന്നിന് കൊടിമരം മുറിക്കാനായി പോകും . വലിയ ആഘോഷതോടുകൂടിയാണ് കൊടിമരം കൊണ്ടു വരിക .പുഴക്കല്‍ അമ്പലം മുതല്‍ അമ്പലകാവ് വരെയുള്ള അമ്പലങളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും . കൊടിമരം മുറിക്കുന്ന ചടങ്ങ് കാണുവാന്‍ താല്പര്യമുള്ളവരെ കൊണ്ടുപോകുന്നുണ്ട്‌ .വദ്യഖോഷങ്ങളുടെ അകമ്പടിയോടെ നാലിന് കാലത്ത് അമ്പലത്തില്‍ എത്തിക്കും

Wednesday, August 5, 2009

ജാക്കി അച്ഛനായി

ജാക്കി ഒരു അച്ഛനായി .
ഓഗസ്റ്റ്‌ ഒന്നിനായിരുന്നു അത് .
ആണ്‍കുട്ടിയാണ്.

Monday, August 3, 2009

മനോജ്‌ നാട്ടില്‍ തിരിച്ചെത്തി

യു എന്‍ സമാധാന സേനയിലെ ദൌത്യം കഴിഞ്ഞു മനോജ്‌ നാട്ടില്‍ തിരിച്ചെത്തി .ഇനി അസ്സമിലെക്കാന് പോസ്റ്റിങ്ങ്‌ . യു എന്‍ കഥകള്‍ക്ക് ഇപ്പോള്‍ ഇവിടെ ക്ഷാമമില്ല .

ക്രേസി ഗോപാലന്‍

ഗോപാലന്‍ അവതരിപ്പിച്ച ഏകാംഗ നാടകത്തില്‍ നിന്നും ചില ദൃശ്യങ്ങള്‍

Thursday, July 2, 2009

തിരുത്തിലേക്ക് ഒരു യാത്രഅമ്പലംകാവിനു എന്നും പുതുമകള്‍ സമ്മാനിച്ച ഗോപാലന്‍


നാടക സിനിമ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു .അമ്പലംകാവിലെ യുവാക്കള്‍ക്ക് അഭിനയത്തിന്റെ
ആദ്യക്ഷരം പറഞ്ഞുകൊടുക്കുകയും നിരവധി നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു .ഇപ്പോള്‍ പരസ്യരംഗത്ത് സജീവ സാനിധ്യമാണ് .